കെട്ടുറപ്പുള്ള ഒരു സഭാസമൂഹം രൂപം കൊളളുന്നത് ശരിയായ വിശ്വാസ പരിശീലനത്തിലൂടെയാണ്.ക്രൈസ്തവ വിശ്വാസo തെറ്റുകൂടാതെ ദഹിക്കുന്നതിന് അതിനെകുറിച്ച് ആധികാരികമായ പ്രബോധനം ലഭിക്കണം.ഈശോമിശിഹായിൽ തന്നെ പരിശീലിക്കപ്പെട്ട ശ്ളീഹന്മാർ ഈശോയുടെ പ്രബോധന ശൈലിയും സ്വായത്തമാക്കി.ശ്ളീഹന്മാർ പ്രബോധനത്തിൽ ഉറച്ചുനിന്ന ആദിമസഭയിൽ ഇപ്രകാരം അടിത്തറ പാകിയ മതബോധന പ്രക്രിയ മെത്രാന്മാരുടെ മേൽനോട്ടത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. അതിനുള്ള ക്രമീകരണങ്ങൾ രൂപതാതലത്തിലാണ് ആസൂത്രണം ചെയ്യുന്നത്.
തിരുസഭയ്‌യോടൊത്തു ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന തീക്ഷ്‌ണതയുള്ള വിശ്വാസികളെ വളർത്തിയെടുക്കേണ്ടത് തിരുസഭയുടെ കടമയാണ്.ഇളം തലമുറയെ ഈ വിശ്വാസ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായിക്കുന്ന വേദിയാണ് വിശ്വാസപരിശീലന രംഗം.
ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലായി 750 ഓളം കുട്ടികൾ വിശ്വാസപരിശീലനം നാശത്തിവരുന്നു. 44 ഓളം അധ്യാപകർ ഇവരെ സഹായിക്കുന്നു .