പൊൻകുന്നം ഇടവകയിലെ യുവജനങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്‌മയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു യുവജന ഭക്തസംഘടനയാണ് യുവദീപ്‌തി.ക്രൈസ്തവ വിശ്വസത്തിലും വിശുദ്ധ പാരമ്പര്യത്തിലും ദൈവവചനത്തിലും അടിഉറച്ചുകൊണ്ട് പ്രാർത്ഥന , പഠനം , പരിശീലനം , പ്രവർത്തനം എന്നീ മാർഗങ്ങളിലൂടെ ക്രിസ്‌തുവിന്റെ ദീപ്തിയിൽ ജീവിക്കുവാൻ യുവജനങ്ങളെ പ്രാപ്തരാക്കിയ എന്ന ലക്ഷ്യവുമായി മുന്നേറുന്ന സംഘടനയാണിത്.
ലോകത്തിന്റെ നവീകരണം ഇടവയിലൂടെ എന്ന പ്രവർത്തന മുദ്രാവക്യവുമായി 2001 മെയ് - 13 ന് ഇടവക വികാരി ബഹു. ജോസ് പുത്തൻകടുപ്പിൽ അച്ഛന്റെയും അസി. വികാരി ബഹു. തോമസ് മുണ്ടിയാനിക്കൽ അച്ഛന്റെയും അനുഗ്രഹാശിസ്സുകളോടെ യുവദീപ്തി രൂപത ഡയറക്ടർ ബഹു. വിളപ്പിച്ചൻ തെക്കേവയലിൽ പൊൻകുന്നം ഹോളി ഫാമിലി യുവദീപ്തിയുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു .
ഇടവകയിൽ എല്ലാ പ്രവത്തനങ്ങളിലും യുവജനങ്ങൾ സജീവമാണ്.വിശേഷ ദിവസങ്ങളിൽ ദൈവാലയം അലങ്കരിക്കുകയും , ക്രിസ്തുമസ് നാളുകളിൽ നക്ഷത്രവിളക്കുകളും പുൽക്കൂട് നിർമിക്കുകയും. പൊൻകുന്നം ഇടവകയിൽ ആദ്യമായി 'കൊയ്‌നോനിയ' എന്ന പേരിൽ ഒരു ഇടവക ഡയറക്ടറി 2004 -ൽ ഇറക്കുവാൻ യുവദീപ്തിക്കു സാധിച്ചു .
കലാകായിക രംഗത്തും പൊൻകുന്നം യൂണിറ്റിലെ അംഗങ്ങൾ എന്ന് മുൻപന്തിയിലാണ് .രൂപതാ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'യൂത്ത് കപ്പ് ' ക്രിക്കറ്റ് ടൂർണമെന്റിൽ പൊൻകുന്നം യൂണിറ്റ് 2009 ,2010 വർഷങ്ങളിൽ കപ്പ് സ്വന്തമാക്കി .കലാമത്സരമായ 'ഉത്സവിൽ 'പൊൻകുന്നം ഫൊറോനയാണ് എല്ലാവർഷവും ഒന്നാമത് എത്തുന്നുന്നതു.