04828-221368

info@holyfamilychurchpkm.com

04828 - 221368

info@holyfamilychurchpkm.com

ഇടവകയിലെ സ്ഥാപനങ്ങൾ

അഡോറേഷൻ കോൺവെന്റ്

ഓണംകുളത്ത് ബഹു.ജോസഫച്ചന്റെ കാലത്ത് 1953-ല്‍ ആരാധനമഠം സ്ഥാപിക്കുകയും പള്ളിവക ഒരേക്കർ സ്ഥാലം മഠത്തിനു നൽകുകയും ചെയ്തു .ആരാധനമഠം വകയായി വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾ,നേഴ്‌സറി അദ്ധ്യാപനത്തോടൊപ്പം മാതാദ്ധ്യാപനത്തിലൂടെയും സിസ്റ്റേഴ്സ് ദിവ്യകാരുണ്യസ്‌നേഹം പങ്കുവയ്ക്കുന്നു.

എസ്.എച്ച്.യു.പി.സ്‌കൂൾ

  • സ്ഥാപിതം :1920
  • മണ്ണനാൽ ബ.കുര്യക്കോസച്ചൻ എൽ .പി സ്‌കൂൾ സ്ഥാപിച്ചു.
  • ഓണംകുളത്ത് ബഹു.ജോസഫച്ചന്റെ കാലത്ത്

ആശാനിലയം

1986 -ൽ നഗരൂർ ബ ജോസെഫച്ചന്റെ കാലത്തു പള്ളിയിൽ നിന്നും ദാനം ചെയ്‌ത അര ഏക്കർ സ്ഥാലത്തു രൂപതയുടെ ആഭിമുഖ്യത്തിൽ ആശാനിലയം സ്ഥാപിച്ചു .ബുദ്ധിമാന്ദ്യംസംഭവിച്ച കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

സി.വൈ.എം.എ. നേഴ്‌സറി സ്‌കൂൾ

1968-ൽ സി.വൈ.എം.എ.യുടെ നേതൃത്വത്തിൽ നേഴ്‌സറി സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങി.ആരാധനമഠത്തിലെ ബഹു.കന്യാസ്ത്രീകളാണ് ക്ലാസ്സുകൾ എടുക്കുന്നത് .ഈ പ്രദേശത്തെ വിവിധ മതസമൂഹത്തിൽപ്പെട്ട കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാനും പരിശുദ്ധമായ ദൈവാലയന്തരീക്ഷത്തിൽ പഠനം വഴി ആദ്ധ്യാത്മിക ഉണർവു നൽകുന്നതിനും ഇവിടെത്തെ വിദ്യാഭ്യാസം സഹായിക്കുന്നു.

പാവനാഹോസ്റ്റൽ

1988-ൽ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അഭയവും സുരക്ഷിതത്വവും നൽകുന്നതിന് സ്ഥാപിതമായി.ഇതിനോടനുബന്ധിച്ചു കോയിപ്പള്ളി കോളനിയിൽ ടെയ് ലറിംഗ് സെന്ററും ,ക്രഷും ഹോസ്റെലിനോട് ചേർന്ന് ഡേ കെയർ സെന്ററും പ്രവർത്തിച്ചുവരുന്നു.

ഷോപ്പിംഗ് കോംപ്ലക്സുകൾ

വാഴയിൽ ബ. ജോസഫച്ചന്റെ കാലത്ത്‌ പി.പി.റോഡ് സൈഡിൽ ഷോപ്പിംഗ് കോംപ്ലക് സിന്റെ പണി ആരംഭിച്ചു .ആ വർഷം തന്നെ ഇതിന്റെ പത്തു മുറികളുടെ പണി പൂർത്തീകരിച്ചു.14 മുറികളുടെ പണി 1999-ൽ ആരംഭിച്ചു 2000 മാർച്ച് 31 നു പൂർത്തിയാക്കി .വിവിധ വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു .

പാരിഷ് ഹാൾ

1991 -ൽ ബഹു പോൾ വടക്കേത്തച്ചെന്റെ കാലത്തു നിർമാണം ആരംഭിച്ചു.1995 ബഹു തോമസ് പള്ളിപ്പുറത്തുശ്ശേരിയച്ചന്റെ വികാരിയായിരുന്നപ്പോൾ ഇതിന്റെ വെഞ്ചരിപ്പു കർമ്മം നിർവഹിച്ചു.