പൊന്‍കുന്നം ഇടവകയില്‍ 1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുവജനസംഘടനയാണ് പൊന്‍കുന്നം സി.വൈ.എം.എ എന്ന കാത്തലിക് യുത്ത് മെന്‍ അസോസിയേഷന്‍ അന്നത്തെ പൊന്‍കുന്നം ഇടവക വികാരിയായിരുന്ന ബഹു.ജോസഫ് ഓണംകുളത്തച്ചെന്റെ നേതൃത്വത്തില്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ച.ചങ്ങനാശ്ശേരി രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍.മാത്യു കാവുകാട്ട് പിതാവിന്‍റെ ആശീർവാദത്തോടും അംഗീകാരത്തോടും കൈയൊപ്പോടെയുള്ള ഭരണഘടനയിലധിഷ്‌ടമാന്ന് സംഘടനാപ്രവത്തനങ്ങൾ.
സംഘാഗങ്ങളൂടെ ആദ്ധ്യാത്മിക വളര്‍ച്ചയോടൊപ്പം കായികവും ,കലാപരവുമായ രംഗങ്ങളില്‍ യുവകള്‍ക്ക് പ്രോത്സാഹനം നല്‍കുക, സാമൂകിക ജീവകരുണ്യപ്രവര്‍ത്താങ്ങൾ നടത്തുക ,ഇടവകതിരുന്നാല്‍ , മൃതസംസ്കാരം ശുശ്രൂഷകൾ എന്നിവ ചിട്ടയായും ഭംഗിയായി നടത്തുക.തുടങ്ങിയവയാണ് സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങൾ .ജീവകരുണ്യ പ്രവര്‍ത്തനമായി നാളിതുവരെ നിരവധിയാളുകള്‍ക്ക് വിദ്യാഭ്യാസ, ഭക്ഷ്യ, ചികിത്സ, രോഗികൾക്ക് രക്തദാനം തൊഴിൽ എന്നീ സഹായങ്ങൾ നല്കി വരുന്നു.
യുവജനങ്ങളുടെ കായികവും മാനസികവുമായ വളർച്ചക്കുമായി രൂപീകരിച്ച സ്പോർട്സ് ക്ലബ് ഭംഗിയായി പ്രവർത്തിച്ചുവരുന്നു .സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിന് ഈ സ്പോർട്സ് ക്ലബ് ഒരു പരിധിവരെ സഹായമായിട്ടുണ്ട് .
1956 മുതൽ പൊൻകുന്നത്തെ ദിനപത്രത്തിന്റെ ഏജൻസിയായി സി .വൈ.എം.എ. പ്രവർത്തിച്ചുവരുന്നു .1968-മുതൽ സി .വൈ.എം.എ ഒരു നഴ്‌സറി സ്കൂൾ പ്രവർത്തിക്കുന്നു .ആരാധനമഠത്തിലെ ബഹു.സിസ്റ്റേഴ്സ് ക്ലാസ്സുകൾ എടുക്കുന്നു.