04828-221368

info@holyfamilychurchpkm.com

04828 - 221368

info@holyfamilychurchpkm.com

കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്തി സഭയുടെ നവീകരണത്തിനായി സ്ത്രികളുടെ പങ്കുവഹിക്കുവാൻ മാതാക്കൾക്കായി രൂപം കൊണ്ട സംഘടനയാണ് മാതൃവേദി.വി.മോനിക്ക പുണ്യവതി സ്വർഗീയ മദ്ധ്യസ്ഥയായ മാതൃവേദി സംഘടനായ്ക് ഇടവയിൽ 1995 ജനുവരി 5- ാം ബഹു.തോമസ് പള്ളിപ്പുറത്തുശ്ശേരി തുടക്കം കുറിച്ചു .

ഭാര്യ ,അമ്മ ,കുടുംബനാഥ എന്നീ നിലകളിൽ വനിതകൾക്കുള്ള ദൗത്യത്തെക്കുറിച്ച് അവരെ കൂടുതൽ ബോധവതികളാക്കി കുടുംബത്തെയും സമൂഹത്തെയും നവീകരിക്കുന്നതിനുവേണ്ടി രണ്ടാം ശനിയാഴ്ചകളിൽ ക്ലാസ് സംഘടിപ്പിക്കുന്നു .

ഇടവകയിലെ തിരുനാളാഘോഷങ്ങൾ ,സെമിനാറുകൾ തുടങ്ങിയ അവസരങ്ങളിൽ ആവാശയമുള്ള സഹായം ചെയ്യുന്നു.വിവാഹ രജത ,സുവർണ്ണ ജൂബിലികരെ ആദരിക്കുന്നു .വിവാഹ സമയങ്ങളിൽ സ്തോത്രക്കാഴ്ച ചികിത്സാ സഹായം ,വിവാഹസഹായം തുടങ്ങിയവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നല്‌കി വരുന്നു . ആശ്രമസന്ദർശനം, വീടുസന്ദർശനം എന്നിവ നടത്തി രോഗികളെയും പ്രായം ചെന്നവരെയും ആശ്വസിപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നു.ചെവ്വാഴ്ചകളിൽ മാതാക്കളുടെ നേതൃത്വത്തിൽ മഠം ചാപ്പലിൽ രാവിലെ പതിനൊന്നു മുതൽ രണ്ട് മണിക്കൂർ ആരാധന നടത്തുന്നു.

വർഷംതോറും ബഹു.വികാരിയച്ചന്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തുന്നു.അംഗങ്ങളുടെ കലാ-കായിക വാസനകളെ പ്രോത്സാഹിക്കാൻ ഉതകുന്ന മത്സരങ്ങൾ സംഘടിപ്പുക്കുന്നു.