04828-221368

info@holyfamilychurchpkm.com

04828 - 221368

info@holyfamilychurchpkm.com

"ഭാരതമേ നിൻ രക്ഷ നിന്റെ മക്കളിൽ" എന്ന ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രവചനം ആദർശമാക്കി മനസ്സിൽ സ്വീകരിച്ചു കേരളത്തിലും ഭാരതത്തിലെ വിവിധ രൂപതകളിലും മറ്റു രാജ്യങ്ങളിലും പ്രേഷിത പ്രവർത്തനം നടത്തി തിരുസഭ താനായരെ സ്വാർഗീയ ജെറുസലേമിലേക്കുള്ള യാത്രയിൽ മാർഗ്ഗദീപമായി മാറാൻ ചെറുപുഷ്പം മിഷൻ ലീഗിന് സാധിക്കും .സ്നേഹം,ത്യാഗം,സേവനം,സഹനം എന്നെ മൂല്യങ്ങൾ ഈ സംഘടനയുടെ മുദ്രവാക്യമായി ലോകമെങ്ങും മാറിക്കൊണ്ടിരിക്കുന്നു .

ഭാര്യ ,അമ്മ ,കുടുംബനാഥ എന്നീ നിലകളിൽ വനിതകൾക്കുള്ള ദൗത്യത്തെക്കുറിച്ച് അവരെ കൂടുതൽ ബോധവതികളാക്കി കുടുംബത്തെയും സമൂഹത്തെയും നവീകരിക്കുന്നതിനുവേണ്ടി രണ്ടാം ശനിയാഴ്ചകളിൽ ക്ലാസ് സംഘടിപ്പിക്കുന്നു .

സ്നേഹവും ,ത്യാഗവും ,സേവനനും ,സഹനവും കുട്ടികളിൽ വളർത്തി അവരെ സഭക്കും സമൂഹത്തിനും പ്രയോജനമുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യവുമായി മിഷൻലീഗ് കാര്യക്ഷമമായി ഇടവകയിൽ പ്രവർത്തിക്കുന്നു . പ്രാർത്ഥന,ജീവകാരുണ്യ പ്രവർത്തങ്ങൾ തുടങ്ങിയ സേവനങ്ങൾ കുഞ്ഞുമിഷ്ണറിമാർ ചെയ്തു വരുന്നു.